വയനാട് പുല്‍പ്പള്ളി കാര്യംപാതിക്കുന്നിലെ സന്ധ്യയ്ക്കും രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്വന്തമായ് വീടായി. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഉടമയും പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍ ആണ് സഹായവുമായ് മുന്നോട്ട് വന്നത്. ഏത് സമയവും നിലംപൊത്താവുന്ന തരത്തിലുള്ള ഒരു ഷെഡ്ഡിനുള്ളിലായിരുന്നു സന്ധ്യയും രണ്ടര വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും താമസിച്ചിരുന്നത്.വനത്തോട് ചേര്‍ന്ന അഞ്ച് സെന്റ് സ്ഥലത്ത് വന്യമൃഗങ്ങളെ പേടിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. 3 മാസത്തിനുള്ളില്‍ വീടുപണി പൂര്‍ത്തീകരിച്ച് നല്‍കുമെന്ന ഡോ. ബോബി ചെമ്മണൂരിന്റെ വാഗ്ദാനെ നിറവേറ്റി. പുല്‍പ്പള്ളി കാര്യംപാതിക്കുന്നില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ വീടിന്റെ താക്കോല്‍ സന്ധ്യയ്ക്ക് കൈമാറി. ചടങ്ങില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടിഎസ് ദിലീപ് കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്, വാര്‍ഡ് മെമ്പര്‍ രമേശ്, പ്രമുഖ രാഷ്ട്രീയ നേതാക്കളായ ഷാജിദാസ്, പിഎസ്. രാമചന്ദ്രന്‍, പിജെ ചാക്കോച്ചന്‍, ഷുക്കൂര്‍ എന്നിലര്‍ പങ്കെടുത്തു.