ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ ജവാന്‍ന്മാര്‍ക്ക് ലോകോത്തര നിലവാരമള്ള അത്യാധുനിക ഹെല്‍മെറ്റ് കൊടുക്കുന്നു. സൈനിക ഓപറേഷന്‍ സമയത്ത് ഒഴിച്ചുകൂടാനാവാത്ത ഹെല്‍മറ്റുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കണ്‍പൂര്‍ ആസ്ഥാനമായുള്ള എം.കെ.യു ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്ക് 1.58 ലക്ഷം ഹെല്‍മറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള കരാര്‍ നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 180 കോടിയോളം രൂപയുടേതാണ് കരാര്‍.
മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഹെല്‍മറ്റുകളും സേനക്ക് കൈമാറും. ലോകമെമ്പാടുമുള്ള സായുധസേനകള്‍ക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റുകളും നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയാണ് എം.കെ.യു ഇന്‍ഡസ്ട്രീസ്. 9 എം.എം ബുള്ളറ്റിന്റെ ആഘാതം വഹിക്കാന്‍ ശേഷിയുള്ള തരത്തിലാണ് പുതിയ ഹെല്‍മറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തെ പ്രമുഖ സായുധസേനകള്‍ക്ക് ഇത്തരത്തിലുള്ള ഹെല്‍മറ്റുകളാണ് രൂപകല്‍പ്പന ചെയ്തിട്ടുളളത്്. ഒരു ദശകത്തിലേറെയായി ഇന്ത്യന്‍ കരസേനയുടെ സ്‌പെഷല്‍ ടീം ഇസ്രയേലി OR201 എന്ന ഹെല്‍മറ്റാണ് ഉപയോഗിക്കുന്നത്.