12കാരിയെ പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; ക്രൂരസംഭവം ബീഹാര്‍ സര്‍ക്കാര്‍ സ്‌കൂളില്‍

പട്‌ന:  12കാരിയായ വിദ്യാര്‍ഥിനിയെ  സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബീഹാറിലെ ജെഹാനാബാദിലാണ് സംഭവം. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് കൊണ്ടുപോയാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. കാകോ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജു അഹമ്മദ്, അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുള്‍ ബാരി, ഷൗകത്ത് എന്നിവരാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പി.കെ ശ്രീവാസ്തവ പറഞ്ഞു. പ്രതി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലെത്തിച്ചാണ് കൃത്യം നടത്തിയത്. ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ ഇതേ സ്‌കൂളിലെ അധ്യാപികയാണ്. മകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ട് അധ്യാപിക വിവരമന്വേഷിച്ചപ്പോഴാണ് ബലാത്സംഗ വിവരം അറിയുന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഞായറാഴ്ച്ച ക്ലാസിനിടെ വിശ്രമത്തിന് അനുവദിച്ച സമയം കഴിഞ്ഞിട്ടും ക്ലാസ് മുറിയില്‍ എത്തിയില്ല. സഹപാഠികളാണ് പെണ്‍കുട്ടി ടെറസ്സില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന കാര്യം അധ്യാപികയെ അറിയിച്ചതെന്ന് പൊലീസ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.