മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി വിജയന്‍; മുഖ്യമന്ത്രി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നതെന്നും കെ.സുരേന്ദ്രന്‍

കോട്ടയം:മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.കലോല്‍സവ വേദിയില്‍ അസഹിഷ്ണുതയെക്കുറിച്ച് പരാമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് സുരേന്ദ്രന്റെ പോസ്റ്റ്. പിണറായി വിജയന്‍ തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘കലോല്‍സവ വേദിയില്‍ ബിജെപിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നത്. തസ്‌ലിമ നസ്‌റീമിന്റെ കാര്യത്തിലും സക്കറിയയുടെ കാര്യത്തിലും ടി.പി. ശ്രീനിവാസന്റെ കാര്യത്തിലും സ്വന്തം പാര്‍ട്ടിയുടെ സഹിഷ്ണുത നാം കണ്ടതാണല്ലോ. പിന്നെ ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍നിന്ന് പ്രൈമറി സ്‌കൂള്‍ കുട്ടികളെപ്പോലെ കൊതിക്കെറുവ് കാണിച്ച് ഇറങ്ങിപ്പോയ ആളാണ് ഇദ്ദേഹം. കേരളത്തിന്റെ വികസനമായിരുന്നല്ലോ അവിടുത്തെ അജണ്ഡ. സത്യത്തില്‍ മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി. സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസന വിരോധി’.

© 2024 Live Kerala News. All Rights Reserved.