സംസ്ഥാന മന്ത്രിമാര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് പോകാത്തത് കുറ്റകരമായ അനാസ്ഥ: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാര്‍ എത്താതിരുന്നത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാം ശരിയായ കുവൈറ്റിലേക്ക് പോകാന്‍ ബാഗുമായി വിമാനത്താവളത്തിലെത്തിയ മന്ത്രിമാര്‍ എന്താണ് തൊട്ടപ്പുറത്ത് അര്‍ജുനെ രക്ഷിക്കാന്‍ പോകാത്തതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. അര്‍ജുന്റെ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുമുണ്ടായില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കര്‍ണാടക സര്‍ക്കാര്‍ വൈര്യനിര്യാതന ബുദ്ധിയോടെയാണ് ഇടപെട്ടത്. കര്‍ണാടക സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.