ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോളിന് 42 പൈസയും ഡീസലിന് 1.03 രൂപയും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്റിന് 45 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 1.03 രൂപയും വര്‍ധിപ്പിച്ചു.പുതുക്കിയ വില ഞായറാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു.ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനയാണ് ഇന്ധനവില കൂടാന്‍ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഈ മാസം ഇത് രണ്ടാം തവണയാണ് എണ്ണവില വര്‍ധിപ്പിക്കുന്നത്. ജനുവരി ഒന്നിന് പെട്രോള്‍ ലിറ്ററിന് 1.64 രൂപയും ഡീസലിന് 1.21 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഡിസംബറിലും എണ്ണവില രണ്ടുതവണ വര്‍ധിപ്പിച്ചിട്ടുണ്ട്.നിലവില്‍ പെട്രോളിന് ലിറ്ററിന് 66.35 രൂപയും ഡീസലിന് 55.6 രൂപയുമാണ് വില.

© 2024 Live Kerala News. All Rights Reserved.