ന്യൂഡല്‍ഹി: ഇന്ധന വില വീണ്ടും കൂട്ടിയിരിക്കുന്നു. പെട്രോളിന് 2.19 രൂപയും ഡീസലിനു 98 പൈസയുമാണ് കൂട്ടിയത്. എല്ലാ മാസത്തിന്റെയും തുടക്കത്തിലും പകുതിയിലും ഇന്ധന വിലയില്‍ ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ പരിശോധിച്ച് പെട്രോള്‍ വില പുനര്‍നിര്‍ണയിക്കാറുണ്ട്. ഡീസല്‍ വില എല്ലാ മാസവും അന്‍പതു പൈസ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ എണ്ണകമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇറക്കുമതിയിലെ നഷ്ടം മറികടക്കാനായിരുന്നു ഇത്തരത്തില്‍ ക്രമേണ വില കൂട്ടാന്‍ അനുമതി നല്‍കിയത്.