ദേശീയപതയോരത്തെ മദ്യവില്‍പ്പന നിരോധിച്ച വിധിയില്‍ ഇളവില്ല;മാഹിക്ക് മാത്രമായി ഇളവ് നല്‍കാനാവില്ലെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയപതയോരത്തെ മദ്യവില്‍പനശാലകളിലും മദ്യശാലകളും അടച്ചുപൂട്ടണമെന്ന വിധിയില്‍ ഇളവ് നല്‍കാനാവില്ലെന്നും സുപ്രീംകോടതി.മാര്‍ച്ച് 31ന് ഉള്ളില്‍ ദേശീയ പതായ്ക്കു സമീപം 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.വിധി പാതയോരത്ത് സ്ഥിതി ചെയ്യുന്ന ബാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ മദ്യശാലകള്‍ക്കും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. മാഹിക്ക് പ്രത്യേക ഇളവ് അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വിധി പ്രസ്താവിക്കുമ്പോള്‍ മാഹിക്ക് മാത്രമായി ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. രാജ്യവ്യാപകമായി ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും അഞ്ഞൂറുമീറ്റര്‍ പരിധിയില്‍ മദ്യശാലകളും മദ്യവില്‍പനശാലകളും പാടില്ലെന്ന വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു പുതുച്ചേരി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.