ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി; നിവിന്‍ പോളി നായകന്‍

ഗീതു മോഹൻദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.നിവിന്‍ പോളിയാണ് നായകന്‍. നിവിന്റെ ചിത്രമുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്ററോടെ ഗീതു തന്നെയാണ് ഫേസ്ബുക്ക് വഴി ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് ‘ഇന്‍ഷാ അള്ളാഹ്’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് പ്രമേയം. ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപും ചിത്രത്തിന്റെ അണിയറയിലുണ്ട്. സംവിധായകനും ഗീതുവിന്റെ ഭര്‍ത്താവുമായ രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ബി.അജിത്കുമാറാണ്.ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിക്കുക.

© 2024 Live Kerala News. All Rights Reserved.