ബാംഗ്ലൂരില്‍ യുവതിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംഭവം പുതുവത്സര രാത്രിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ

ബാംഗ്ലൂര്‍: പുതുവത്സര രാത്രിയില്‍ ബാംഗ്ലൂരില്‍ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.ബൈക്കിലെത്തിയ രണ്ട് പേര്‍ യുവതിയെ തെരുവില്‍ പീഡിപ്പിക്കുന്ന ദൃശ്യമാണ് പുറത്ത്. യുവതി ലൈംഗിത അതിക്രമത്തിന് ഇരയാകുന്നത് നോക്കിനിന്ന ആളുകളേയും വീഡിയോയില്‍ കാണാം. യുവതി സ്വന്തം നിലയ്ക്ക് ചെറുത്തുനിന്നതോടെ അക്രമികള്‍ കടന്നുകളയുകയായിരുന്നു. പുതുവര്‍ഷ രാവിലെ ആഘോഷത്തിനിടെ നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ട സംഭവത്തിനിടെയാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.കിഴക്കന്‍ ബാംഗ്ലൂരിലെ ഫിഫ്ത്ത് മെയിന്‍ റോഡില്‍ സംഭവം. പ്രദേശത്തെ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ലൈംഗിക അതിക്രമത്തിന്റെ വീഡിയോ പതിഞ്ഞത്.ഓട്ടോറിക്ഷയില്‍ നിന്നുമിറങ്ങി കുറച്ചകലെയുള്ള വീട്ടിലേക്ക് നടക്കുന്ന യുവതിയാണ് വീഡിയോയുടെ തുടക്കത്തില്‍. തൊട്ടുപിന്നാലെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ യുവതിയെ കടന്നുപിടിച്ചു. ചെറുത്തുനിന്നതോടെ യുവതിയെ ബൈക്കില്‍ ഇരിക്കുന്ന സുഹൃത്തിന്റെ സമീപത്തേക്ക് അക്രമി വലിച്ചുകൊണ്ടുപോകുന്നതാണ് പിന്നീട് കാണുന്നത്. യുവതി രക്ഷക്കായി കരയുന്നുണ്ടെങ്കിലും ആ സമയം തെരുവിലുണ്ടായിരുന്ന ആളുകള്‍ എല്ലാം നോക്കിനിന്നു. ശക്തമായി ചെറുത്തുനിന്നതോടെ യുവതിയെ റോഡിലുപേക്ഷിച്ച് ബൈക്കിലെത്തിയ സംഘം കടന്നുകളഞ്ഞു. പ്രദേശവാസികളാണ് സംഭവം വിവരം മാധ്യമങ്ങളേയും പൊലീസിനേയും അറിയിച്ചത്.പുതുവര്‍ഷ രാവില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമം ഏറെ ചര്‍ച്ചയായിരുന്നു. പലരും ശല്യപ്പെടുത്തലും പീഡനവും സഹിക്കാതെ വനിത പൊലീസിനരികിലേക്കെത്തി അഭയം തേടുകയും ചെയ്തു. എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും അതിക്രമങ്ങള്‍ തടയാനും പൊലീസിന് കഴിഞ്ഞില്ല.

© 2024 Live Kerala News. All Rights Reserved.