തിരുവനന്തപുരം ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍;ആശുപത്രി സൂപ്രണ്ട് അടക്കം രാജിക്കത്ത് നല്‍കി;ആവശ്യമില്ലാത്ത പ്രതിഷേധമാണിതെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍. ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ രാജിവച്ചു.ചികിത്സ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. കാലങ്ങളായി തുടര്‍ന്നുവന്ന പരിശോധനാ രീതിയിലാണ് ഉത്തരവിലൂടെ സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ചിലര്‍ക്ക് മുന്‍ഗണന കിട്ടത്തക്ക രീതിയില്‍ പരിശോധനാ രീതിയില്‍ മാറ്റങ്ങളുണ്ടാക്കി, പെട്ടെന്നുള്ള മാറ്റം വരുത്തുന്നതിന് മുമ്പ് ചര്‍ച്ചകളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റേഡിയേഷന്‍ ഓങ്കോളജി വകുപ്പ് മേധാവി എന്നിവര്‍ സ്ഥാനങ്ങള്‍ രാജിവച്ചു. ഓങ്കോളജിസ്റ്റുകളെ നിയമിക്കണമെന്ന ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവാണ് സമരത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രോഗികളെ ബാധിക്കാത്ത രീതിയിലായിരിക്കും സമരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.അതേസമയം, ആവശ്യമില്ലാത്ത പ്രതിഷേധമാണിതെന്നും ഉത്തരവില്‍ വിട്ടുവീഴ്ചയില്ലെന്നും സംസ്ഥാന ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ആശുപത്രിയില്‍ ഭരണപ്രതിസന്ധിയും രൂക്ഷമായി തുടരുകയാണെന്നാണു റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സൂപ്രണ്ട് സ്ഥാനമൊഴിഞ്ഞതെന്നാണ് സൂചന. ഒരു മാസം മുമ്പ് രാജിക്കത്ത് നല്‍കിയതായും വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നും സൂപ്രണ്ട് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.