ടൈറ്റാനിക് മുങ്ങാന്‍ കാരണം മഞ്ഞുമലയില്‍ ഇടിച്ചതാണോ? പുതിയ വെളിപ്പെടുത്തല്‍

ലണ്ടന്‍: ടൈറ്റാനിക് മുങ്ങിയതിനു കാരണം മഞ്ഞുമലയില്‍ ഇടിച്ചതാണെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാല്‍ അപകടം നടന്നിട്ട് 100ലേറെ വര്‍ഷം തികയുമ്പോള്‍ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. 1912 ഏപ്രില്‍ 15 ന് കന്നി യാത്രയുടെ നാലാം നാളില്‍ മഞ്ഞു മലയില്‍ ഇടിച്ച് തകര്‍ന്നാണ്, ‘ഒരിക്കലും മുങ്ങില്ല’ എന്ന വിശേഷണത്തോടെ അവതരിപ്പിച്ച ടെറ്റാനിക് അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് താണുപോയതെന്നാണ് ചരിത്രം.എന്നാല്‍, ആ ചരിത്രം തിരുത്തേണ്ടി വരുമോ എന്നാണ് ഇപ്പോള്‍ ലോകത്ത് ഉയരുന്ന സംശയം. മാധ്യപ്രവര്‍ത്തകനായ സെനല്‍ മോലോനി നിര്‍മ്മിച്ച ‘ ടൈറ്റാനിക്: ദി ന്യൂ എവഡന്‍സ്’എന്ന ഡോക്യുമെന്ററിയാണ് പുതിയ വിവദങ്ങള്‍ വന്നത്.കല്‍ക്കരി ഇന്ധനമാണ് ഉപയോഗിച്ചാണ് ടെറ്റാനിക് ലക്ഷ്യത്തിലേക്ക് കുതിച്ചിരുന്നത്. ഇന്ധനമായി ഉപയോഗിക്കുന്ന കല്‍ക്കരി കത്തിക്കുന്നത് കോള്‍ബങ്കര്‍ എന്ന അറയില്‍ വെച്ചാണ്. ഈ കോള്‍ബങ്കറിലുണ്ടായ തീ പിടുത്തമാണ് ടെറ്റാനിക് ദുരന്തത്തിന് വഴിയൊരുക്കിയതെന്നാണ് ഡോക്യുമെന്ററില്‍ അവകാശപ്പെടുന്നത്.കോള്‍ബങ്കറിലുണ്ടായ തീ പിടുത്തത്തെ തുടര്‍ന്ന് കപ്പലിന് ഗുരുതരമായ തകരാറുണ്ടായി. പിന്നീട് ടെറ്റാനിക് മഞ്ഞുമലയില്‍ ഇടിക്കുകയും ചെയ്തു. എന്നാല്‍, കപ്പല്‍ മുങ്ങാനുള്ള യാഥാര്‍ത്ഥ കാരണം തീപിടുത്തമാണെന്നാണ് സെനന്റ് വാദം. തീപിടുത്തത്തിന്റെ സാധ്യതയും അന്ന് അന്വേഷിച്ചിരുന്നെങ്കിലും വേണ്ടത്ര ഗൗരവത്തോടെ അന്വേഷിച്ചില്ലെന്ന് സെനന്‍ ആരോപിക്കുന്നു. 30 വര്‍ഷങ്ങളായി ടെറ്റാനിക് ദുരന്തത്തെ കുറിച്ച് ഗവേഷണം നടത്തുന്നയാളാണ് സെനല്‍. പുതുവത്സരദിനത്തില്‍ ചാനല്‍ 4ല്‍ സെനന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ദുരന്തത്തില്‍ ടൈറ്റാനിക്കിലെ 2,224 യാത്രക്കാരില്‍ 1,500 പേരും അപകടത്തില്‍ മരിച്ചിരുന്നു. 1912 മെയ് 2ന് ആണ് അന്വേഷണം തുടങ്ങിയത്.

© 2024 Live Kerala News. All Rights Reserved.