ബി.കോമിന് പഠിച്ചത് കണക്കും ഫിസിക്‌സും;നൂറില്‍ നൂറുമാര്‍ക്കും നേടി; ടെലിവിഷന്‍ അഭിമുഖത്തിലാണ് എംഎല്‍എയുടെ അബദ്ധപരാമര്‍ശം; വൈറലായ വീഡിയോ കാണാം

ഹൈദരാബാദ്: ബി.കോമിന് കണക്കും ഫിസിക്‌സും പഠിച്ചെന്നു പറഞ്ഞ ആന്ധ്രയിലെ ഭരണകക്ഷിയായ ടി.ഡി.പി എം.എല്‍.എ ജലീല്‍ ഖാന്‍ വെട്ടിലായി. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് എംഎല്‍എ വെട്ടിലായത്.വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊമോഴ്‌സിനോടുള്ള താല്‍പര്യം കൊണ്ടും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാകാനുള്ള ഇഷ്ടം കൊണ്ടുമാണോ ബികോം പഠിച്ചതെന്ന് അഭിമുഖം നടത്തിയ ആള്‍ ചോദിച്ചതോടെയാണ് എംഎല്‍എയുടെ കിടിലന്‍ മറുപടി വന്നത്. തനിക്കു ഫിസിക്‌സും കണക്കുമിഷ്ടമുള്ളതുകൊണ്ടാണ് കോമേഴ്‌സ് പഠിച്ചത് എന്നായിരുന്നു എം.എല്‍.എയുടെ മറുപടി. കണക്കും ഫിസിക്‌സും ബി.കോം സിലബസില്‍ ഇല്ലെന്ന് ബി.കോം ബിരുദധാരിയായ അവതാരകന്‍ പറഞ്ഞു തിരുത്താന്‍ ശ്രമിച്ചെങ്കിലും ജലീല്‍ ഖാന്‍ സമ്മതിച്ചു കൊടുക്കാന്‍ തയ്യാറായില്ല.ആരു പറഞ്ഞു ഇവ രണ്ടും പഠിക്കേണ്ടെന്ന്? അക്കൗണ്ട്‌സ് എന്നു പറഞ്ഞാല്‍ തന്നെ ഫിസിക്‌സും കണക്കുമല്ലേ? ചിലപ്പോള്‍ നിങ്ങള്‍ മറന്നതാകാം?’ റിപ്പോര്‍ട്ടര്‍ അബദ്ധം ചൂണ്ടിക്കാട്ടിയപ്പോള്‍ ഖാന്റെ മറുപടി ഇതായിരുന്നു.’കണക്കില്‍ നൂറില്‍ നൂറുമാര്‍ക്കും നേടിയെന്നും’ കുട്ടിക്കാലത്തേ താന്‍ കണക്കില്‍ മിടുക്കനാണെന്നും ഖാന്‍ അഭിമുഖത്തില്‍ അവകാശപ്പെടുന്നുണ്ട്.’എനിക്കൊരു കാല്‍ക്കുലേറ്ററിന്റെ ആവശ്യം പോലുമില്ല’ അദ്ദേഹം പറയുന്നു.ഈ അഭിമുഖത്തിന്റെ വീഡിയോ റിപ്പോര്‍ട്ടര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തതിനു പിന്നാലെ എം.എല്‍.എയുടെ അബദ്ധം സോഷ്യല്‍ മീഡിയകളും ആഘോഷമാക്കുകയാണ്. വീഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

© 2024 Live Kerala News. All Rights Reserved.