തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിനു നേരെ സൈബര്‍ ആക്രമണം; പിന്നില്‍ പാക് ഹാക്കിങ്ങ് ഗ്രൂപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം. പാകിസ്താനില്‍ നിന്നുള്ള ഗ്രൂപ്പ് ആണ് ഹാക്കിങ്ങിന് പിന്നില്‍. കശ്മീരി ചീതാഹ്‌സ്’ എന്നാണ് ഹാക്കിങ് ഗ്രൂപ്പിന്റെ പേര്. ഹാക്ക് ചെയ്ത് 30 മിനിറ്റിന് ശേഷം സൈറ്റ് പുനസ്ഥാപിക്കപ്പെട്ടു.’മെസ് വിത് ദി ബെസ്റ്റ്’, ‘ഡൈ ലൈക്ക് ദി റെസ്റ്റ്’ എന്ന സന്ദേശമാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. ഈ വര്‍ഷം ആദ്യം റായ്പൂര്‍ എഐഐഎംഎസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും ഇതേ സംഘമാണ്. നിരവധി ഇന്ത്യന്‍ വെബ്‌സൈറ്റുകളുടെ നേര്‍ക്ക് പാക്ക് ഹാക്കര്‍മാരുടെ ആക്രമണം വര്‍ധിച്ചുവരുകയാണ്.

© 2024 Live Kerala News. All Rights Reserved.