ഐറ്റം നന്പർ പ്രധാനം തന്നെ: കരീന കപൂർ

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കരീന കപൂർ. എന്നാൽ, ഹിന്ദി സിനിമകളുടെ ഐറ്റം നന്പർ ഡാൻസിനോട് കരീന ഒരിക്കലും നോ പറഞ്ഞിട്ടില്ല. മർജാനി, ദബാംഗ് തുടങ്ങിയ സിനിമകളിലെല്ലാം കരീന ചൂടൻ നൃത്തൻ ചുവടുകളുമായി ആടിത്തിമിർത്തിട്ടുണ്ട്. സെയഫ് അലി ഖാനുമായുള്ള വിവാഹത്തിനു ശേഷം കരീന വീണ്ടുമൊരു ഐറ്റം ഡാൻസ് ചെയ്യാനൊരുങ്ങുകയാണ്. 2011ൽ ഇറങ്ങിയ ഹോളിവുഡ് സിനിമയായ വാരിയറിന്റെ ഹിന്ദി റീമേക്കായ മേരാ നാം മേരി എന്ന സിനിമയിലാണ് കരീനയുടെ ഏറ്റവും പുതിയ ചൂടൻ നൃത്തം.

തന്നെ സംബന്ധിച്ചടത്തോളം ഐറ്റം നന്പർ ഡാൻസുകൾ എന്നും പ്രധാനപ്പെട്ടതാണെന്ന് കരീന പറഞ്ഞു. അതിനാൽ തന്നെ ഐറ്റം നന്പറുകൾ ചെയ്യാനുള്ള അവസരങ്ങൾ താൻ ഒഴിവാക്കാറില്ലെന്നും കരീന വ്യക്തമാക്കി.

ഹിന്ദി സിനിമകളിൽ മറ്റെന്തിനെക്കാളും പ്രേക്ഷകരെ ആകർഷിക്കുന്നത് ഡാൻസും പാട്ടു തന്നെയാണ്. ഒരു വാണിജ്യ സിനിമയെ വിജയത്തിലേക്ക് നയിക്കുന്നതിൽ ഇതിന് വലിയ പങ്കാണുള്ളത്. ഐറ്റം ഡാൻസ് ചെയ്യുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്- കരീന പറഞ്ഞു.

വിവാഹത്തിന് ശേഷം സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ജാഗ്രത കാണിച്ചിരുന്നു. എന്നാൽ, സംവിധായകൻ കരൺ മൽഹോത്രയും നൃത്തസംവിധായകൻ ഗണേശ് ആചാര്യയും ഈ നൃത്തത്തിനായി എന്നെ സമീപിച്ചപ്പോൾ നോ പറയാൻ തോന്നിയില്ല. വളരെ മനോഹരമായി തന്നെയാണ് അവർ ആ ഗാനം ചിത്രീകരിച്ചതെന്നും കരീന പറഞ്ഞു.

ഐറ്റം ഡാൻസുകൾ പൊതുവേ ലൈംഗികത ഉണർത്തുന്ന തരത്തിലുള്ളതാണെന്ന് എന്നൊരു ചിന്താഗതി പ്രേക്ഷകർക്കിടയിലുണ്ട്. എന്നാൽ, ഈ സിനിമയിലെ ഗാനം അങ്ങനെയല്ല. മാത്രമല്ല. കരൺ ജോഹറിന്റെ നിർമാണ കന്പനി നിർമിക്കുന്ന സിനിമ കൂടിയായതിനാൽ വേണ്ട എന്ന് പറയാൻ തോന്നിയില്ല. കരണിന്റെ നിർമാണ കന്പനി തന്റെ രണ്ടാം വീടാണെന്നും കരീന കൂട്ടിച്ചേർത്തു.

© 2024 Live Kerala News. All Rights Reserved.