മുംബൈ: ചുംബന, കിടപ്പറ രംഗങ്ങളോട് നോ പറയില്ലെന്നും വിവാഹം അതിന് തടസ്സമല്ലെന്നും നടി കരീന കപൂര്‍. സെയ്ഫ് അലിഖാന്റെ ജീവിതപങ്കാളിയായശേഷം അവര്‍ വീണ്ടും ഫീല്‍ഡിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. മാത്രമല്ല മുന്‍ കാമുകന്‍മാര്‍ക്കൊപ്പം അഭിനയിക്കുന്നതിനും എതിര്‍പ്പില്ല. കഴിഞ്ഞ ചിത്രം കി ആന്റ് കാ യില്‍ അര്‍ജുന്‍ കപൂറിനൊപ്പം ചുംബന രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട കരീന മുന്‍ കാമുകന്‍ ഷഹീദിനൊപ്പം അഭിഷേക് ചൗബേയുടെ ഉഡ്താ പഞ്ചാബില്‍ അഭിനയിച്ചിരുന്നു. ഒരിക്കല്‍ പ്രണയത്തിലായിരുന്നതിന്റെ പേരില്‍ ഒരുമിച്ച് ജോലി ചെയ്യില്ല എന്ന തീരുമാനം പഴയ സങ്കല്‍പ്പമാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. അതേസമയം പ്രണയ പരാജയത്തിനും വിവാഹത്തിനും ശേഷം ഇരുവര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിരുന്നില്ല.