കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്; അംഗീകാരം ‘ശ്യാമമാധവം’ എന്ന ഖണ്ഡകാവ്യത്തിന്

ന്യൂഡല്‍ഹി:കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക്. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം. നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിനായി ശ്യാമമാധവം തെരഞ്ഞെടുത്തത്. കൃഷ്ണന്റെ ജീവിതത്തെ വേറിട്ട രീതിയില്‍ വായിക്കാന്‍ ശ്രമിക്കുന്ന ഖണ്ഡകാവ്യം കൂടിയാണ് ശ്യാമമാധവം. വയലാര്‍ അവാര്‍ഡും നേരത്തെ ഇതിന് ലഭിച്ചിരുന്നു.കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനുമാണ് പ്രഭാവര്‍മ.സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം, ശ്യാമമാധവം തുടങ്ങിയവ പ്രധാന കൃതികളാണ്. വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മഹാകവി പി. പുരസ്‌കാരം, ചങ്ങമ്പുഴ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, വൈലോപ്പിള്ളി പുരസ്‌കാരം, മൂലൂര്‍ പുരസ്‌കാരം, അങ്കണം പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.