ചാലക്കുടിയില്‍ സ്‌കൂള്‍വാനും കെഎസ്ആര്‍ടിസി ബസും കൂടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു;15 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ചാലക്കുടി: ചാലക്കുടിയില്‍ സ്‌കൂള്‍വാനും കെഎസ്ആര്‍ടിസി ബസും കൂടിയിടിച്ച് ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. മാള വിജയഗിരി പബ്ലിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ധനുഷ് കൃഷ്ണയാണ് മരിച്ചത്. ചാലക്കുടി സുരഭി തിയറ്ററിനു സമീപമാണ് സ്കൂൾ ബസ് മറിഞ്ഞത്. അപകടത്തില്‍ 15 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ആര്‍ക്കും ഗുരുതര പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. കെഎസ്ആര്‍ടിസി ബസ്സിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.