മെക്‌സിക്കോയിലെ പടക്ക മാര്‍ക്കറ്റില്‍ വന്‍സ്‌ഫോടനം;26 മരണം;70 പേര്‍ക്ക് പരിക്ക്;കടകള്‍ പൂര്‍ണമായും കത്തി നശിച്ചു;രക്ഷാപ്രവര്‍ത്തനം തുടരുന്നു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ പടക്കവില്‍പന മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ മരിച്ചു. 70ലേറെ പേര്‍ക്ക് പരിക്കേറ്റു. മെക്‌സിക്കന്‍ സിറ്റിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ തുലെപ്ക്കിലെ സാന്‍ പാബ്ലിറ്റോ പടക്കവില്‍പന കേന്ദ്രത്തിലായിരുന്നു സ്‌ഫോടനം.സ്‌ഫോടനത്തോടെ മെക്‌സിക്കന്‍ അന്തരീക്ഷത്തില്‍ ഇരുണ്ട പുകപടലങ്ങള്‍ രൂപപ്പെട്ടു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.സ്‌ഫോടനത്തിലൂടെ ചന്തയിലെ കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഇവിടുത്തെ വാഹനങ്ങളിലും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. പല കെട്ടിടങ്ങള്‍ക്കും വിള്ളലേറ്റിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ 2.30നാണ് സ്‌ഫോടനം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അവശിഷ്ടങ്ങള്‍ മെക്‌സിക്കന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്.സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് മെക്‌സിക്കന്‍ അന്തരീക്ഷത്തില്‍ പുകയും ചാരവും തങ്ങിനില്‍ക്കുന്നതിനാല്‍ മാസ്‌ക്കിന്റെ സഹായത്തോടെ ശ്വാസോഛ്വാസം നടത്തുന്നത്. 2005 സെപ്റ്റംബറില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ മെക്‌സിക്കോയിലെ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

© 2024 Live Kerala News. All Rights Reserved.