ത്രിപുര നിയമസഭയില്‍ സ്പീക്കറുടെ ദണ്ഡുമായി എംഎല്‍എ ഇറങ്ങിയോടി;പിന്നാലെ കൂട്ടയോട്ടം;വീഡിയോ കാണാം

അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ നഴ്‌സറി സ്‌കൂളിനെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറി.സ്പീക്കറുടെ ഔദ്യോഗിക ദണ്ഡുമായി പ്രതിപക്ഷ എം.എല്‍.എ. ഇറങ്ങിയോടി.ത്രിണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ. സുദീപ് റോയ് ബര്‍മനാണ്, നടപടിക്രമങ്ങള്‍ തടയാനായി സ്പീക്കറുടെ ദണ്ഡ് അടിച്ചുമാറ്റിയത്. സിപിഎം മന്ത്രിക്കെതിരെയുള്ള സ്ത്രീ പീഡന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് ത്രിണമൂല്‍ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. സ്പീക്കറുടെ കയ്യില്‍ നിന്ന് ദണ്ഡ് തട്ടിയെടുത്ത ബര്‍മന് പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡ് ജീവനക്കാര്‍ ഓടി. അവരെയെല്ലാം വെട്ടിച്ച് നിയമസഭയ്ക്ക് പുറത്തേക്ക് അദ്ദേഹം ഓടിരക്ഷപ്പെട്ടു. പിന്നീട് അരമണിക്കൂറിന് ശേഷം ദണ്ഡുമായി ജീവനക്കാര്‍ മടങ്ങിയെത്തുകയായിരുന്നു.നിയമ സഭയുടെ പാരമ്പര്യത്തിനും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായാണ് ബര്‍മന്‍ പ്രവര്‍ത്തിച്ചതെന്ന് സ്പീക്കര്‍ പ്രതികരിച്ചു ത്രിപുര നിയമസഭയില്‍ ഇതിനു മുന്‍പ് മൂന്നു തവണ സമാന സംഭവം അരങ്ങേറിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.