ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍ എന്നിവരെ തട്ടിക്കൊണ്ടുപോയി ഹിന്ദുവാക്കും; ഭീഷണിയുമായി സ്വാമി ഓം; വീഡിയോ കാണാം

ന്യൂഡല്‍ഹി: ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍ എന്നിവരെ തട്ടിക്കൊണ്ടുപോയി ഹിന്ദുവാക്കുമെന്ന് ഭീഷണിയുമായി ബിഗ് ബോസ് 10 മത്സരത്തിലൂടെ ശ്രദ്ധേയനായ സ്വാമി ഓം. സ്വാമി ഓം ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. മൂവരും വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദു യുവതികളെയാണ്. അത് കൊണ്ട് തന്നെ നിര്‍ബന്ധമായും ഇവര്‍ ഹിന്ദു മതത്തിലേക്ക് മാറേണ്ടതുണ്ടെന്നാണ് സ്വാമി പറയുന്നത്. ‘ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിച്ച ഷാരൂഖിനോടും ആമിറിനോടും സെയ്ഫിനോടും ഞാന്‍ ഹിന്ദുമതത്തിലേക്കു മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ ഞാനവരെ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ ഹിന്ദുവാക്കും.’ എന്നാണ് സ്വാമി പറയുന്നത്.കരീന സെയ്ഫിനെ വിവാഹം കഴിച്ചത് പണത്തിനുവേണ്ടിയാണെന്നും വീഡിയോയില്‍ സ്വാമി പറയുന്നുണ്ട്. കരീന ലൗജിഹാദിന് ഇരയായതാണെന്നാണ് സ്വാമിയുടെ കണ്ടെത്തല്‍.

© 2024 Live Kerala News. All Rights Reserved.