കാലാവസ്ഥയില്‍ ഇപ്പോള്‍ കാണുന്ന മാറ്റങ്ങള്‍ തുടര്‍ന്നാല്‍ സമുദ്രനിരപ്പ് 20 അടിയോളം (ആറ് മീറ്റര്‍) ഉയരുമെന്ന് പഠനങ്ങള്‍. ആഗോള താപനത്തെ തുടര്‍ന്ന് ധ്രുവങ്ങളിലെ മഞ്ഞുരുകുന്നത് സംബന്ധിച്ച് കഴിഞ്ഞ 30 വര്‍ഷമായി നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍. സമുദ്രനിരപ്പ് ഉയരുന്നത് ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കും.
അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലാന്‍ഡിലെയും മഞ്ഞുകട്ടകള്‍ ഉരുകുന്നതാണ് സമുദ്രനിരപ്പ് ഉയരാന്‍ കാരണം. ഭൂമി ചൂടാകുമ്പോള്‍ ധ്രുവങ്ങളാണ് ഏറ്റവും വേഗത്തില്‍ ചൂടാകുന്നത്. ഒരു ദിവസം കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. 1,25,000 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരിക്കുന്നതിനേക്കാള്‍ 20 30 അടി ഉയരത്തിലാണ് ഇപ്പോള്‍ സമുദ്രനിരപ്പ്.
ഈ പോക്കു പോയാല്‍ 2100ല്‍ ഭൂമിയിലെ ചൂട് 4.3 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുമെന്ന് രാജ്യാന്തര ഊര്‍ജ ഏജന്‍സി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി, ഹോങ്കോങ്, ബാങ്കോക്ക് എന്നിവ കടലിനടിയിലാകും. മിയാമി നഗരം സമുദ്രനിരപ്പില്‍ നിന്ന് ആറ് മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പ് ഉയര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുന്ന നഗരങ്ങളിലെ ഇന്ത്യയിലെ മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളുണ്ടെന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.