കൊടുങ്കാറ്റ്: ചൈനയില്‍ മുന്‍കരുതല്‍; 60,000 പേരെ ഒഴിപ്പിച്ചു..

ബീജിങ്: ദക്ഷിണ തീരത്തേക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സൂപ്പര്‍ കൊടുങ്കാറ്റായ ചാന്‍ -ഹോം ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ചൈന കരുതല്‍ നടപടികള്‍ തുടങ്ങി. ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചു. ഒട്ടേറെ വിമാനസര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. തീരപ്രദേശത്തെ റിസോര്‍ട്ടുകളെല്ലാം ഒഴിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഷേജിയാങ് പ്രവിശ്യയില്‍ ആഞ്ഞടിക്കുമെന്നാണ് ചൈനയുടെ കാലാവസ്ഥാ സേവന കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. 60,000 പേരെയാണ് ഷേജിയാങ് പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴിപ്പിച്ചത്. നൂറിലേറെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 23 വിമാന സര്‍വീസുകളും ഉപേക്ഷിച്ചു. കഴിഞ്ഞാഴ്ച ലിന്‍ഫാ കൊടുങ്കാറ്റ് ഗുവാങ്‌ഡോങ് പ്രവിശ്യയിലെ 56,000 പേരെ ബാധിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.