രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം; ആദായ നികുതിയിലും ഇളവ്; സ്രോതസ്സ് വെളിപ്പെടുത്തേണ്ടതില്ല

ന്യൂഡല്‍ഹി:നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാം.നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയ വ്യക്തമാക്കി. പഴയ നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും പൊതുജനം അനുഭവിക്കുന്ന യാതൊരു ബുദ്ധിമുട്ടുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകില്ല. 20,000നു താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് ഉറവിടം കാണിക്കേണ്ടതില്ല. സംഭാവന നല്‍കുന്ന വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിച്ചാല്‍ മതിയാവും. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടില്‍ നികുതിയില്ലാതെ എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം. എന്നാല്‍ ഇത് ഏതെങ്കിലും വ്യക്തികളുടെ പേരിലാണെങ്കില്‍ സ്രോതസ് കാണിക്കേണ്ടി വരുമെന്നും വ്യക്തമാക്കുന്നു.1961ലെ ആദായനികുതി വകുപ്പിലെ 13 എ വകുപ്പനുസരിച്ചാണ് പാര്‍ട്ടികള്‍ക്കുള്ള ആനുകൂല്യം.

© 2024 Live Kerala News. All Rights Reserved.