നോവലില്‍ ദേശീയ ഗാനത്തെ അധിക്ഷേപിച്ചെന്നാരോപണം; എഴുത്തുകാരനെതിരെ കേസ്

ചവറ:നോവലില്‍ ദേശീയ ഗാനത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് എഴുത്തുകാരനെതിരെ പൊലീസ് കേസെടുത്തു. ശ്മശാനങ്ങളുടെ നോട്ടു പുസ്തകം എന്ന നോവലെഴുതിയ കമല്‍ സി ചവറയെന്ന എഴുത്തുകാരനെതിരെയാണ് കേസെടുത്തത്. കമലിന്റെ ‘ശ്മശാനങ്ങളുടെ നോട്ടു പുസ്തകം’ എന്ന നോവലിലെ ചില ഭാഗങ്ങളും അദ്ദേഹത്തിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളും ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡി.ഐ.ജി ക്ക് കൊടുത്ത പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. പരാതിയിന്മേല്‍ കൊല്ലം സിറ്റി കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി ചവറ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.’ഒരു സ്‌കൂള്‍. ആ സ്‌കൂളിലെ കുട്ടികളുടെ പേര് കേരളത്തിലെ 44 കുട്ടികളുടെ പേരാണ് ആ കുട്ടികള്‍ക്കുള്ളത്. നദികളെല്ലാം വറ്റിവരണ്ടു. അതിനാല്‍ കുട്ടികളെല്ലാം രക്ഷകര്‍ത്താക്കള്‍ നദികളുടെ പേരിട്ടു.. പലകുട്ടികള്‍ക്കും മൂത്രമൊഴിക്കണമെന്നൊക്കെയുള്ള പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ അധ്യാപകര്‍ സമ്മതിക്കുന്നില്ല. അപ്പോള്‍ നാലു മണിയാവുമ്പോള്‍ ജനഗണനമന ചൊല്ലുമ്പോള്‍ ഈ കുട്ടികളെല്ലാം എഴുന്നേറ്റ് നില്‍.
ജനഗണമന എന്നാല്‍ പ്രധാനം മൂത്രമൊഴിക്കുകയെന്നായതുകൊണ്ട് അച്ചടക്കമില്ലാത്ത ഒരു കുട്ടിയാവാനാണ് ഞാനിഷ്ടപ്പെടുന്നത്. എന്ന പരാമര്‍ശമാണ് നോവലിലുള്ളത്. ‘ അദ്ദേഹം വിശദീകരിക്കുന്നു.എന്നാല്‍ നിയമ വിരുദ്ധമായാണ് പൊലീസ് ഇടപെട്ടതെന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറ ് പറഞ്ഞു. തന്റെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടില്‍ അനുവാദമില്ലാതെ കടക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ പൊലീസ് എടുത്തു കൊണ്ടു പോകുകയുമായിരുന്നു. താന്‍ അവിടെയല്ല താമസിക്കുന്നത് എന്ന് പറഞ്ഞിട്ടും പൊലീസ് അതിക്രമിച്ച് കടക്കുകയായിരുന്നുവെന്നും കമല്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.