സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി;സ്‌ക്രീനില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കണം;എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്നും കോടതി

ന്യൂഡല്‍ഹി:രാജ്യത്തെ എല്ലാ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുന്നോടിയായി ദേശീയഗാനം കേള്‍പ്പിക്കണമെന്ന് നിര്‍ബന്ധമാക്കി സുപ്രീംകോടതി. കൂടാതെ സിനിമ ആരംഭിക്കുന്നതിന് മുമ്പ് സ്‌ക്രീനില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും വേണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചു. ദേശീയഗാനം തുടങ്ങുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായി എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്നും കോടതി പറയുന്നു. ഇത് കൂടാതെഉത്തരവ് നടപ്പിലായോ എന്ന് നിരീക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.കൂടാതെ വാണിജ്യ താത്പര്യങ്ങള്‍ക്കായി ദേശീയഗാനത്തെ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.ഉത്തരവ് ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്നും പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയെ അറിയിച്ചു.തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ സല്‍മാന്‍ മുഹമ്മദിനെതിരെ ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് നേരത്തെ കേസെടുത്തിരുന്നു. തിരുവനന്തപുരം നിള തിയറ്ററില്‍ ദേശീയ ഗാനം സിനിമയ്ക്ക് മുന്‍പായി പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റില്ലെന്നും കൂക്കിവിളിച്ചെന്നുമായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

© 2024 Live Kerala News. All Rights Reserved.