അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ വന്‍കോഴയെന്ന് ഇടനിലക്കാരന്റെ ഡയറിക്കുറിപ്പ് ;രാഷ്ട്രീയ കുടുംബത്തിന് 114 കോടി നല്‍കി;450 കോടി പലര്‍ക്കായി നല്‍കിയെന്ന് ക്രിസ്ത്യന്‍ മിഷേല്‍

ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്റെ ഡയറി കുറിപ്പ് പുറത്ത്.അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ വന്‍കോഴ  നടന്നുവെന്ന് തെളിക്കുന്ന ബ്രിട്ടീഷ് അയുധ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറി കുറിപ്പ് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടു്. ഹെലികോപ്ടര്‍ ഇടപാടിന്റെ കരാര്‍ ലഭിക്കാന്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിന്റെ മാത്യകമ്പനി ഫിന്‍മെക്കാനിക്ക ഇന്ത്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന്114 കോടി രൂപ കൈക്കൂലിയായി നല്‍കി എന്നതാണ് ഇടപാടിലെ ഇടനിലക്കാരനായി നിന്ന ക്രിസ്റ്റ്യന്‍ മിഷലിന്റെ ഡയറിയിലെ പ്രധാനവിവരം. ഇതടക്കം 450 കോടിയോളം രൂപ വിവിധ രാഷ്ട്രീയനേതാക്കള്‍ക്കായി നല്‍കിയെന്നും ഡയറിക്കുറിപ്പില്‍ മിഷേല്‍ പറയുന്നു.വിവിഐപികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ 2010ല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി മുന്‍ യുപിഎ സര്‍ക്കാരാണ് കരാറുണ്ടാക്കിയത്. കരാര്‍ തുകയുടെ 12 ശതമാനത്തോളം(423 കോടി രൂപ) കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് പ്രധാന ആരോപണം. കരാര്‍ ഉറപ്പിക്കാന്‍ കൈക്കൂലി നല്‍കിയ കാര്യം ഇറ്റാലിയന്‍ അധികൃതരാണ് കണ്ടെത്തിയത്. കൈക്കൂലി നല്‍കിയതിന് ഫിന്‍മെക്കാനിക്കയുടെ ചെയര്‍മാനേയും അഗസ്റ്റ സിഇഒയേയും 2013ല്‍ ഇറ്റാലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപാട് വിവാദമായ സാഹചര്യത്തില്‍ മുന്‍ സര്‍ക്കാര്‍ കരാര്‍ 2014 ജനുവരി ഒന്നിന് റദ്ദാക്കി.3600 കോടിയുടെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മുന്‍ വ്യോമസേനാ മേധാവിയെ സിബിഐ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. കരാര്‍ അഗസ്റ്റാ വെസ്റ്റാലാന്‍ഡിന്റെ മാതൃകമ്പനിയായ ഫിന്‍ മെക്കാനിക്കയ്ക്ക് അനുകൂലമാക്കാന്‍ വ്യോമസേനാ മേധാവി ആയിരിക്കെ ത്യാഗി ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നാണ് സിബിഐ കണ്ടെത്തല്‍.

© 2024 Live Kerala News. All Rights Reserved.