മുത്തലാഖ് ഭരണഘടനാവിരുദ്ധം;മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു;വ്യക്തി നിയമവും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും അലഹബാദ് ഹൈക്കോടതി

അലഹബാദ്: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെ സ്ത്രീകളില്‍ നിന്നും പുരുഷന്മാര്‍ക്ക് വിവാഹമോചനം സാധ്യമാക്കുന്ന ഇസ് ളാമിക ആചാരത്തിനെതിരേ അനേകം പരാതികളാണ് ഇതിനകം ഇന്ത്യയിലെ വിവിധ കോടതികളില്‍ എത്തിയിരിക്കുന്നത്.മുസ് ളീം വ്യക്തി നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ആചാരം മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനക്കു മുകളിലല്ലെന്നും കോടതി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കും ലിംഗപരമായ സമത്വത്തിനും എതിരാണ് നിയമമെന്ന് നേരത്തേ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരും നിലപാട് വ്യക്തമാക്കിയിരുന്നു.മുത്തലാഖ് സംബന്ധിച്ച് ഒന്നിലധികം ഹരജികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. വിവിധ മുസ്‌ലിം വനിതാ സംഘടനകള്‍ ഉള്‍പ്പടെ മുത്തലാഖിന് വിധേയരായ മുസ്‌ലിം സ്ത്രീകളുമാണ് ഹരജിക്കാര്‍. ജംഇയത്തുല്‍ ഉലമ ഹിന്ദ്, ഓള്‍ ഇന്ത്യ മുസ്‌ലിം പെഴ്‌സണല്‍ ബോര്‍ഡ് എന്നിവരാണ് എതിര്‍ കക്ഷികള്‍ .

© 2024 Live Kerala News. All Rights Reserved.