#GiveItUp: ഇറ്റ്‌സ് മോദി സ്‌റ്റൈല്‍.. മോദിയുടെ പ്രചരണം വിജയം കാണുന്നു.. ഗ്യാസ് സബ്‌സീഡി ഉപേക്ഷിച്ചത് 10 ലക്ഷം പേര്‍ ..

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ ഓഡിയോ വീഡിയോ സാമൂഹ്യസൈറ്റ്‌ പ്രചരണം വിജയമായി. രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളുടെ എല്‍പിജി സബ്‌സീഡി വേണ്ടെന്ന്‌ വെച്ചത്‌ പത്തുലക്ഷം ഉപയോക്‌താക്കള്‍. ഇന്ത്യന്‍ ഓയില്‍, ഭാരത്‌ പെട്രോളിയം, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം എന്നീ കമ്പനികളില്‍ ഏകദേശം 15.3 ഉപയോക്‌താക്കളാണ്‌ റജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌.

ഓരോ ഉപയോക്‌താവും 12 എല്‍പിജികള്‍ക്കായുള്ള സബ്‌സീഡി വേണ്ടെന്ന്‌ വെയ്‌ക്കുന്നതോടെ സര്‍ക്കാരിന്‌ 40,000 കോടിയാണ്‌ ലാഭമായി മാറുന്നത്‌. ഒരു കോടിയിലധികം ഉപയോക്‌താക്കള്‍ സബ്‌സീഡി ഉപേക്ഷിക്കുമെന്നാണ്‌ പ്രതീക്ഷ. 2.09 ലക്ഷം ഉപയോക്‌താക്കള്‍ സബ്‌സീഡി ഉപേക്ഷിച്ച ഉത്തര്‍പ്രദേശാണ്‌ സംസ്‌ഥാനങ്ങളുടെ കാര്യത്തില്‍ മുന്നില്‍. ഇവര്‍ക്ക്‌ പിന്നില്‍ മഹാരാഷ്‌ട്ര നില്‍ക്കുന്നു.

തെക്കന്‍ സംസ്‌ഥാനങ്ങളില്‍ 2.16 ലക്ഷം ഉപയോക്‌താക്കള്‍ സബ്‌സീഡി ഉപേക്ഷിച്ചു. 78,307 പേരുള്ള കര്‍ണാടകയാണ്‌ ഒന്നാമത്‌. 67,096 പേര്‍ സബ്‌സീഡി വേണ്ടെന്ന്‌ വെച്ച തമിഴ്‌നാടാണ്‌ രണ്ടാമത്‌. 31,711 പേരുമായി ആന്ധ്രാപ്രദേശ്‌ മുന്നാം സ്‌ഥാനത്തുണ്ട്‌. എല്‍പിജി ബെനിഫിറ്റ്‌ വേണ്ടെന്ന്‌ വെച്ച പ്രമുഖരില്‍ കര്‍ണാടകയില്‍ നിന്നും വിപ്രോ തലവന്‍ അസിം പ്രേംജിയുടെ ഭാര്യയുണ്ട്‌. തമിഴ്‌നാട്ടില്‍ നിന്നും നടന്‍ കമല്‍ഹാസന്‍, സംവിധായകന്‍ മണിരത്നം, കേരളത്തില്‍ നിന്നും യേശുദാസ്‌ എന്നിവരും ഉണ്ട്‌.

ജൂണ്‍ അവസാനം വരെ തമിഴ്‌നാട്ടില്‍ നിന്നും 48,032 ഉപയോക്‌താക്കള്‍ സബ്‌സീഡി വേണ്ടെന്ന്‌ വച്ചിരുന്നു. എന്നാല്‍ പരസ്യം തുടങ്ങിയത്‌ മുതല്‍ 20,000 പേര്‍ വീണ്ടും കൂട്ടിച്ചേര്‍ത്തു. 4.45 ലക്ഷം പേര്‍ വരുന്ന ഇന്ത്യനാണ്‌ പട്ടികയില്‍ ഏറ്റവും മുന്നില്‍. ഹിന്ദുസ്‌ഥാന്‍ പെട്രോളിയത്തിന്‌ 2.81 ലക്ഷവും മൂന്നാം സ്‌ഥാനത്തുളള ഭാരത്‌ഗ്യാസ്‌ 2.79 മായും നില്‍ക്കുന്നു.

 

© 2024 Live Kerala News. All Rights Reserved.