കുടവയറില്‍ നിന്ന് സിക്‌സ് പാക്കിലേക്ക്;ആരും ഞെട്ടും ആമിറിന്റെ മേക്കോവറില്‍; വീഡിയോ കാണാം

സിനിമയ്ക്ക് വേണ്ടി സ്വന്തം ശരീരം എങ്ങനെവേണമെങ്കിലും മാറ്റിമറിക്കാന്‍ ആമിര്‍ ഖാന്‍ തയ്യാറാണ്. പുതിയ ചിത്രമായ ദങ്കലിന് വേണ്ടി അസാധാരണമായ രൂപമാറ്റമാണ് താരം നടത്തിയത്. സിനിമയില്‍ ആമിര്‍ നടത്തിയ ശരീരമാറ്റത്തിന്റെ വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടും പ്രയത്‌നവും വിഡീയോയില്‍ ഉള്ളത്. പ്രശസ്ത ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗത്തിന്റെ ജീവിതം ആസ്പദമാക്കി എടുക്കുന്ന ചിത്രമാണ് ദങ്കല്‍. സിനിമയില്‍ രണ്ട് ഗെറ്റപ്പിലാണ് താരം എത്തുന്നത്. കൗമാരക്കാരനായും മദ്ധ്യവയസ്‌കനായും. ഇതില്‍ ആദ്യം ചിത്രീകരിച്ച് പ്രായമേറിയ കഥാപാത്രത്തെയായിരുന്നു. 95 കിലോയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആമിറിന്റെ തൂക്കം. ഗുസ്തിക്കാരന്റേതിന് സമാനമായ ശരീരം ലഭിക്കുവാന്‍ ഒറ്റയടിക്ക് 28 കിലോ ഭാരമാണ് അദ്ദേഹം വര്‍ദ്ധിപ്പിച്ചത്. അതുകൊണ്ടു തന്നെ അടുത്ത ഷെഡ്യൂളില്‍ പതിനഞ്ച് കിലോ ഭാരം കുറക്കേണ്ടി വന്നു. ചിത്രം ഡിസംബര്‍ 23ന് തിയറ്ററുകളിലെത്തും.

© 2023 Live Kerala News. All Rights Reserved.