അമീര്‍ ഖാന്റെ വീട്ടില്‍ മോഷണം;80 ലക്ഷം രൂപയുടെ നെക്‌ലെസും മോതിരവും കാണാതായി

മുംബൈ: ബോളിവുഡ് താരം അമീര്‍ ഖാന്റെ വീട്ടില്‍ മോഷണം നടന്നതായി പരാതി. അമീര്‍ ഖാന്റെ ഭാര്യ കിരണിന്റെ 80 ലക്ഷം രൂപ വില വരുന്ന നെക്‌ലെസും മോതിരവുമാണ് കാണാതായത്. ഒരുവൈര മാലയും ഒരു മോതിരവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.അതിക്രമിച്ച് കടന്ന് മോഷണം നടന്നതിന് തെളിവുകളൊന്നുമില്ല. കിരണിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎസി 453 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കിടപ്പു മുറിയില്‍ നിന്ന് ഈ രണ്ട് ആഭരണങ്ങള്‍ മാത്രമാണ് കാണാതായതെന്നതിനാല്‍ വീടുമായ ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആഭരണങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടോ എന്നറിയാന്‍ പോലീസ് പരിശോധന നടത്തി. എന്നാല്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

© 2024 Live Kerala News. All Rights Reserved.