ഐഫോണ്‍ എട്ടില്‍ 3ഡി ക്യാമറ? പുതിയ ഫീച്ചറിനായി ആപ്പിളും എല്‍ജിയും കൈകോര്‍ക്കുന്നു

ആപ്പിളിന്റെ ഐഫോണ്‍ എട്ടില്‍ 3ഡി ക്യാമറ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഫീച്ചറിനായി ആപ്പിളിനൊപ്പം എല്‍ജിയും കൈകോര്‍ക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ത്രിമാന ഫോട്ടോഗ്രാഫി ലഭ്യമാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ നിര്‍മ്മിക്കുകയാണ് ഇരുകമ്പനികളുടേയും ലക്ഷ്യമെന്ന് ദ കൊറിയ എക്കണൊമിക് ഡെയ്‌ലി പറയുന്നു.അടുത്ത വര്‍ഷം മധ്യത്തോടെ പുറത്തിറങ്ങുന്ന ഐഫോണ്‍ എട്ടില്‍ എല്‍ജി നെറ്റ്‌വര്‍ക്കിന്റെ 3ഡി ഡ്യുവല്‍ റിയര്‍ ക്യാമറ മൊഡ്യൂള്‍ ഉണ്ടാകുമെന്നാണ് ദ കൊറിയ എക്കണൊമിക് ഡെയ്‌ലി പത്രത്തിന്റെ റിപ്പോര്‍ട്ട്.2011ല്‍ അവതരിപ്പിച്ച എല്‍ജി ഇന്നോടെക്കിന്റെ 3ഡി ക്യാമറ സാങ്കേതിക വിദ്യ നിലവില്‍ ഒപ്റ്റിമസ് 3ഡികളില്‍ ഉപയോഗിക്കുന്നുണ്ട്. ഐഫോണ്‍ 7ന്റെ ഡ്യുവല്‍ ക്യാമറകള്‍ എല്‍ജി ഇന്നോടെക്ക് ആണ് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികത്തിലാണ് ഐഫോണ്‍ എട്ട് എത്തുന്നത്. വരാനിരിക്കുന്ന ഐഫോണ്‍ പതിപ്പില്‍ വയര്‍ലെസ് ചാര്‍ജിങ്ങ് ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍. ആപ്പിള്‍ അനലിസ്റ്റ് മിങ് ചി ക്യൂ ആണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത സൈസുകളിലായിരിക്കും ഐഫോണ്‍ 8. 4.7 ഇഞ്ച് സ്‌ക്രീന്‍ സൈസും 5.5 ഇഞ്ച് സ്‌ക്രീന്‍ സൈസും. ഗ്ലാസ് കേസിങ് ആണ് ഐഫോണ്‍ എട്ടിന്റെ മറ്റൊരു പ്രത്യേകത. തികച്ചും വ്യത്യസ്ത മായ ഫിച്ചറുകളുമായിട്ടാണ്ഐഫോണ്‍ എട്ട് വരിക.

© 2022 Live Kerala News. All Rights Reserved.