ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു വീണ് 75 മരണം; രക്ഷപ്പെട്ടത് അഞ്ചു പേര്‍ മാത്രം; അപകടം കൊളംബിയയില്‍

ബൊഗോട്ടാ: ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ടീമുമായി പോയ വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു 75 മരണം. രക്ഷപ്പെട്ടത് അഞ്ചു പേര്‍ മാത്രം.72 യാത്രക്കാരും 9 ജീവനക്കാരും അടക്കം 81 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒന്നാം ഡിവിഷന്‍ ക്ലബായ ചോപ്‌കോയിന്‍സിന്‍ ടീമാണ് അപകടത്തില്‍പെട്ടത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ലാന്‍ഡിംഗിനിടെയാണ് അപകടം എന്നാണ് വിവരം. കോപ്പാ സുഡാ അമേരിക്കന്‍ ടൂര്‍ണ്ണമെന്റില്‍ അത്‌ലറ്റിക്കോ നാസിലിനെതിരെ ഫൈനല്‍ കളിക്കാന്‍ പോയ ടീമാണ് അപകടത്തില്‍ പെട്ടത്.ബ്രസീലിയന്‍ ദേശീയ ടീമില്‍ ഉള്‍പ്പെടുന്ന ആരും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. സിപി 2933 എന്ന കൊളംബിയന്‍ എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്.രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനായി കൊളംബിയന്‍ സര്‍ക്കാര്‍ രണ്ട് ഹെലികോപ്ടറുകള്‍ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പ്രാദേശിക സമയം രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. ബൊളീവിയയില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.

© 2023 Live Kerala News. All Rights Reserved.