അങ്കമാലിയില്‍ മകനെ വെടിവച്ചതിനു ശേഷം പിതാവ് ജീവനൊടുക്കി;കുടുംബ പ്രശ്‌നമാണ് മരണകാരണമെന്ന് സൂചന

കൊച്ചി : അങ്കമാലി അയ്യമ്പുഴയില്‍ മകനെ വെടിവെച്ച ശേഷം അച്ഛന്‍ ജീവനൊടുക്കി. അയ്യമ്പുഴ സ്വദേശി മാത്യുവാണ് മരിച്ചത്. പരിക്കേറ്റ മകന്‍ മനുവിനെ ചികിത്സയ്ക്കായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. . കുടുംബവഴക്കാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മാര്‍ട്ടിന്‍ ഞായറാഴ്ച രാവിലെ തോക്കു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ മനുവിന് വെടിയേല്‍ക്കുകയായിരുന്നുവെന്നും ഇതില്‍ മനം നൊന്തായിരുന്നു ആത്മഹത്യയെന്ന്് മറുവാദം നിലനില്‍ക്കുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരികരിച്ചിട്ടില്ല. എന്നാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മനുവിന്റെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ആസ്പത്രി അധികൃതര്‍ അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.