‘ജോമോന്റെ സുവിശേഷങ്ങള്‍’ ടീസര്‍ പുറത്തിറങ്ങി; ടീസറിലെ താരം ദുല്‍ഖര്‍ തന്നെ; രസകരമായ വീഡിയോ കാണാം

കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘ജോമോന്റെ സുവിശേഷങ്ങള്‍’ ടീസര്‍ പുറത്തിറങ്ങി. ടീസറില്‍ ദുല്‍ഖര്‍ തന്നെയാണ് തിളങ്ങി നില്‍ക്കുന്നത്. ഇതാദ്യമായാണ് ദുല്‍ഖര്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്.മുകേഷാണ് ദുല്‍ഖറിന്റെ അച്ഛന്‍വേഷം ചെയ്യുന്നത്. ദുല്‍ഖറിന്റെ സഹോദരനായി വിനു മോഹന്‍ എത്തുന്നു. ചിത്രത്തില്‍ രണ്ടു നായികമാരാണ്. തെന്നിന്ത്യന്‍ നടി ഐശ്വര്യ രാജേഷ്, അനുപമ പരമേശ്വരന്‍ എന്നിവരാണ് നായികമാര്‍.ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ഇര്‍ഷാദ്, ജേക്കബ് ഗ്രിഗറി, മുത്തുമണി, ഇന്ദു തമ്പി, രസ്‌ന എന്നിവരും താരങ്ങളാണ്. വിദ്യാസാഗറാണ് സംഗീത സംവിധാനം. ക്രിസ്മസിന് ചിത്രം തീയറ്ററുകളിലെത്തും.

© 2023 Live Kerala News. All Rights Reserved.