പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് തടവുകാരെ രക്ഷപ്പെടുത്തി;ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് അടക്കം അഞ്ചുപേര്‍ രക്ഷപ്പെട്ടു;ആക്രമണം നടത്തിയത് 10 പേരടങ്ങിയ സായുധസംഘം;ഉത്തരേന്ത്യയില്‍ കനത്ത ജാഗ്രത

ചണ്ഡീഗഡ് : പഞ്ചാബില്‍ പത്തംഗസംഘം നാഭാ ജയില്‍ ആക്രമിച്ച് തടവുകാരെ രക്ഷപ്പെടുത്തി. ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റൂവടക്കം അഞ്ചുപേര്‍ രക്ഷപ്പെട്ടു. പൊലീസ് വേഷം ധരിച്ചെത്തിയ 10 പേരടങ്ങിയ സായുധസംഘമാണ് ആക്രമണം നടത്തിയത്. പോലീസിന് നേരെ ഇവര്‍ 100 റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് വിവരങ്ങള്‍. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. ജയില്‍ ആക്രമണത്തേ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.പോലീസിന് നേരെ ഇവര്‍ 100 റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് വിവരങ്ങള്‍.ഖാലിസ്താന്‍ ഭീകരനൊപ്പം രക്ഷപ്പെട്ടത് നാല് അധോലോക നേതാക്കന്‍മാരാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് അവര്‍. ഹര്‍മിന്ദര്‍ സിങ് മിന്റു ജയിലില്‍ നിന്ന് രക്ഷപ്പെട്ടതിനേ തുടര്‍ന്ന് പഞ്ചാബിലെങ്ങും അതീവ ജാഗ്ര പ്രഖ്യാപിച്ചു. നിരവധി ഭീകരവാദ കേസുകളില്‍ പ്രതിയായ ഹര്‍മിന്ദര്‍ സിങ്ങിനെ 2014 ല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്. പത്തോളം ഭീകരവാദ കേസുകളില്‍ പ്രതിയാണ് ഇയാള്‍.


 

© 2023 Live Kerala News. All Rights Reserved.