ദുബായ് പൊലീസ് മേധാവി ലെഫ്. ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ദുബൈ: ദുബായ് പൊലീസ് മേധാവി ലെഫ്. ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന അന്തരിച്ചു. ഇന്നലെ രാത്രി റാശിദ് ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം അല്‍ഖൂല്‍ ശ്മശാനത്തില്‍ നടക്കും. ലെഫ് ജന. മസീന 2013ലാണ് ദുബായ് പൊലീസ് മേധാവിയായത്. നേരത്തെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു. 1983 ജൂണിലാണ് ഇദ്ദേഹം പൊലീസ് സേനയില്‍ ചേര്‍ന്നത്. 33 വര്‍ഷത്തെ മികച്ച സേവനപാരമ്പര്യമുള്ള ലെഫ് ജനറല്‍ മസീന പ്രമാദമായ നിരവധി കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടിയിട്ടുണ്ട്.