തിരുവനന്തപുരം: മന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാലിനും നടന്‍ മോഹന്‍ലാലിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം.എം മണി രംഗത്ത്. വൈദ്യുതിവകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഇടുക്കി ഏലപ്പാറയില്‍ ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കവേയാണ് മോഹന്‍ലാലിനും രാജഗോപാലിനുമെതിരെ മണി ആഞ്ഞടിച്ചത്. ഒ. രാജഗോപാലിന്റെ തലയ്ക്ക് സ്ഥിരതയില്ലെന്നാണ തനിക്ക് തോന്നുന്നതെന്ന് എം.എം മണി പ്രതികരിച്ചു. കേരളത്തിന് പറ്റിയ വിഡ്ഡിത്തരമാണ് രാജഗോപാലെന്നും എം.എം മണി വിമര്‍ശിച്ചു. നടന്‍ മോഹന്‍ലാലിന്റെ പക്കല്‍ കള്ളപ്പണമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം നരേന്ദ്രമോദിയുടെ പിന്തുണച്ചതെന്നും എം.എം മണി പറഞ്ഞു. സഹകരണമേഖലയില്‍ വലിയ രീതിയിലുള്ള കള്ളപ്പണമുണ്ടെന്ന് രാജഗോപാല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതികരിച്ചിരുന്നു. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അതിന്റെ ലക്ഷ്യം നിരവേറ്റാനാവുന്നില്ലെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമായി സഹകരണമേഖല മാറിയെന്നുമായിരുന്നു രാജഗോപാലിന്റെ വാക്കുകള്‍. കള്ളപ്പണത്തെ തടയാനുള്ള ചെറിയ ചികിത്സയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നോട്ട് നിരോധന നടപടി. രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടിന്റെയും ഇടപാട് വര്‍ധിച്ച് വന്നിട്ടുണ്ട്. ഇതിന് ഫലവത്തായ ചികിത്സ അത്യാവശ്യമായി വന്നപ്പോഴാണ് നടപടിയുണ്ടായതെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.