എം.എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു;വൈദ്യുതി വകുപ്പിന്റെ ചുമതല;ചടങ്ങിന് ജനക്കൂട്ടം സാക്ഷി

തിരുവനന്തപുരം: എംഎം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ് ഭവന്‍ വളപ്പില്‍ നടന്ന ചടങ്ങില്‍ മണിയ്ക്ക് ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വൈകിട്ട്് നാലരയ്ക്കായിരുന്നു ചടങ്ങ്.മുതിര്‍ന്ന സിപിഎം നേതാക്കളും മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനായി മണിയുടെ കുടുംബാഗംങ്ങളും നാട്ടുകാരും എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മറ്റു മന്ത്രിമാരും നേതാക്കളും മണിയെ അഭിനന്ദിച്ചു. ഇടുക്കിയിലെ ഉടുമ്പന്‍ ചോല മണ്ഡലത്തില്‍ നി്ന്നാണ് എംഎം മണി നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയാണ് എംഎം മണിയെ മന്ത്രിസഭാംഗമായി നിര്‍ദ്ദേശിച്ചത്.വിവാദ ബന്ധുനിയമനത്തില്‍ ഇ.പി.ജയരാജന്‍ രാജിവച്ച ഒഴിവിലാണു മണി മന്ത്രിയാകുന്നത്. മണിക്കു വൈദ്യുതിയും എ.സി.മൊയ്തീനു വ്യവസായവും കടകംപള്ളി സുരേന്ദ്രനു വൈദ്യുതിക്കു പകരം സഹകരണവും ടൂറിസവും ലഭിക്കും. കടകംപള്ളി നിലവില്‍ കൈകാര്യം ചെയ്യുന്ന ദേവസ്വം വകുപ്പ് അദ്ദേഹത്തിന്റെ കൈവശം തുടരും. അഞ്ചുമാസം പിന്നിടുന്ന പിണറായി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയാണിത്.

© 2024 Live Kerala News. All Rights Reserved.