‘ഞാനും ഞാനുമെന്റാളും ആ നാല്‍പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി’ എന്ന പാട്ട് പ്രേക്ഷകര്‍ മാത്രമല്ല ട്രോളന്മാരും ഏറ്റെടുത്തു; കാളിദാസിന് ഏറ്റവും ഇഷ്ടമായ ട്രോള്‍ ഇതാണ്

ജയറാം നായകനായെത്തുന്ന പൂമരം എന്ന ചിത്രത്തിലെ ആദ്യഗാനം തരംഗമാകുകയാണ്.പാട്ട് പ്രേക്ഷകര്‍ മാത്രമല്ല ട്രോളന്മാരും ഏറ്റെടുത്തു. ഫൈസല്‍ റാസി എഴുതി സംഗീത സംവിധാനം നിര്‍വഹിച്ച് ‘ഞാനും… ഞാനുമെന്റാളും ആ നാല്‍പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി’ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞിരിക്കുകയാണ്. ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും 18 ലക്ഷം ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടിരിക്കുന്നത്. രസകരമായ ഒരുപാട് ട്രോളുകള്‍ പാട്ടിനെ ആസ്പദമാക്കി ഫെയ്‌സ്ബുക്കില്‍ നിറഞ്ഞു. ഇതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ട്രോള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കാളിദാസനും പങ്കുവയ്ക്കുക ഉണ്ടായി.

15171317_1635802396447367_3049183947658677181_n

 

പാട്ടിലെ വരികളെക്കുറിച്ചായിരുന്നു ട്രോളുകള്‍ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയതും കപ്പല്‍ പങ്കായം കൊണ്ടു തുഴഞ്ഞതും പരാമര്‍ശിച്ചായിരുന്നു ട്രോളുകള്‍. കാളിദാസ് ബാലതാരമായെത്തിയ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ സംഭാഷണങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ഏബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്യുന്നത്. മഹാരാജാസ് കോളേജിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.