കാളിദാസന് ആശംസകളുമായി മോഹന്‍ലാലും ദുല്‍ഖറും ചാക്കോച്ചനും

കാളിദാസന് ആശംസകളുമായി താരങ്ങള്‍. സൂപ്പര്‍ താരങ്ങളടക്കം യുവതാരങ്ങളും കാളിദാസന് ആശംസകളുമായി എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി തുടങ്ങിയവരാണ്് കാളിദാസന് ആശംസകളുമായി എത്തിയിരിക്കുന്നത്.

കാളിദാസ് ജയറാം ആദ്യമായി നായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമാണ് പൂമരം. ഒന്നര വര്‍ഷമായി ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന പൂമരത്തിന് വന്‍ സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍. തന്റെ കന്നിച്ചിത്രം കാണാന്‍ കാളിദാസ് ജയറാമും തിയേറ്ററുകളിലെത്തി. ജയറാമിനും പാര്‍വ്വതിക്കുമൊപ്പം എറണാകുളം പത്മ തിയേറ്ററിലാണ് കാളിദാസനും ചിത്രം കാണാനെത്തിയത്.