‘പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ട, എലിയെ പിടിക്കുമോയെന്ന് നോക്കിയാല്‍ മതി’;സംസാര ശൈലിയില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും എം.എം മാണി

അടിമാലി: മന്ത്രിയെന്ന നിലയില്‍ തന്നെ ഏല്‍പിക്കുന്ന വകുപ്പ് നന്നായി കൈകാര്യം ചെയ്യുമെന്ന് നിയുക്ത മന്ത്രി എം.എം മണി പറഞ്ഞു. മന്ത്രിയായാലും നാട്ടില്‍ നിന്ന് മാറിനില്‍ക്കില്ല. ശൈലിയില്‍ മാറ്റം വരുത്തുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ സംസാര ശൈലിയില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും മണി പറഞ്ഞു. അടിമാലിയിലെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വകുപ്പ് ഏതാണെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ടെന്നും എലി പിടിക്കുമോ എന്ന് നോക്കിയാല്‍ മതി’യൊയിരുന്നു എം.എം മണിയുടെ മറുപടി. കമ്മ്യൂണിസ്റ്റുകാരന്റെ ലക്ഷ്യം വിപ്ലവും സാമൂഹികമാറ്റവുമാണ്. സാമൂഹിക മാറ്റത്തിന് കമ്യൂണിസ്റ്റുകാരന്‍ പ്രവര്‍ത്തിക്കുമോ എന്ന് നോക്കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചൊവ്വാഴ്ച വൈകീട്ട് 4.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ എം.എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.നിലവില്‍ ഉടുമ്പന്‍ചോല എം.എല്‍.എയും സി.പി.എം സംസ്ഥാന സമിതിയംഗവുമാണ് എം.എം മണി. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതിയോഗമാണ് മണിയെ മന്ത്രിയാക്കാനും കടകംപള്ളി സുരേന്ദ്രന്‍, എ.സി മൊയ്തീനും എന്നിവരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും തീരുമാനമെടുത്തത്.

© 2024 Live Kerala News. All Rights Reserved.