‘കള്ളപ്പണക്കാരെ നിങ്ങള്‍ വിഷമിക്കേണ്ട, പ്രധാനമന്ത്രി നിങ്ങള്‍ക്കൊപ്പമുണ്ട്; ബിജെപി മന്ത്രി പ്രസംഗിക്കുന്നതിന്റെ വീഡിയോ വൈറലായി

ചണ്ഡീഗഢ്: മോദിസര്‍ക്കാറിന്റെ 500,100 രൂപ നോട്ടുകള്‍ അസാധുവാക്കല്‍ നടപടി വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കെ ഹരിയാനയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ മനീഷ് ഗ്രോവറ് കള്ളപ്പണക്കാരെ ആശ്വസിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി.വീഡിയോയില്‍ ‘കള്ളപ്പണക്കാരെ നിങ്ങള്‍ വിഷമിക്കേണ്ട, ഈ രാജ്യത്തെ പ്രധാനമന്ത്രി നിങ്ങള്‍ക്കൊപ്പമുണ്ട്’ എന്ന് മനീഷ് ഗ്രോവര്‍ പ്രസംഗിക്കുന്നു.മോദിമാത്രമല്ല ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും നിങ്ങളുടെ കൂടെയുണ്ടെന്ന് മന്ത്രി പറയുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോയുടെ ആധികാരികത ഇതുവരെ ഉറപ്പുവരുത്തിയിട്ടില്ലെങ്കിലും വീഡിയോയില്‍ മനീഷ് ഗ്രോവര്‍ ഇങ്ങനെ സംസാരിക്കുന്നതാണ് കാണുന്നതും കേള്‍ക്കുന്നതും.നോട്ടുകള്‍ പിന്‍വലിക്കുന്ന തീരുമാനം ബി.ജെ.പി തങ്ങള്‍ക്കു വേട്ടപ്പെട്ടവരെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന ആരോപണവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെപ്പോലുള്ളവര്‍ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ സന്നദ്ധ സംഘടനകളെ രംഗത്തിറക്കി ജനരോഷത്തെ പ്രതിരോധിക്കാന്‍ ബിജെപി തയ്യാറെടുക്കുമ്പോഴാണ് മന്ത്രിയുടെ വീഡിയോ വൈറലായത്. പഅതുപോലെ അംബാനിയെയും അദാനിയെയും പോലുള്ള വ്യവസായ ഭീമന്‍മാരെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ഭവാനി സിങ് രജാവതും വ്യക്തമാക്കിയിരുന്നു. അതിനാല്‍ അവര്‍ക്ക് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചുവെന്നും ഭവാനി സിങ് അഭിപ്രായപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.