വീണ്ടും ആഡംബരവിവാഹം;ബിജെപി നേതാവിന്റെ മകളുടെ വിവാഹത്തിന് പിന്നാലെ കോണ്‍ഗ്രസ് മന്ത്രിയുടെ മകനും ആഡംബര വിവാഹം

ബാംഗ്ലൂര്‍: മുന്‍ ബിജെപി മന്ത്രി ജനാര്‍ദ്ധന റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹത്തിന് പിന്നാലെ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ മകനും ആഡംബര വിവാഹം. ചെറുകിട വ്യവസായ മന്ത്രിയും ഒട്ടേറേ പഞ്ചസാര മില്ലുകളുടെ ഉടമയുമാണ് രമേഷ്. നാളെ ബെളഗാവിയിലെ ഗോകകില്‍ ആണ് വിവാഹം. ഒരു ലക്ഷം അതിഥികള്‍ക്കായി എസി പന്തലും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.കര്‍ണാടക നിയമസഭ ശീതകാല സമ്മേളനം നാളെ ബെളഗാവയില്‍ തുടങ്ങുന്നതിനാല്‍ മന്ത്രിമാരും എംഎല്‍എമാരുമുള്‍പ്പെടെ രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം വിവാഹത്തില്‍ പങ്കെടുക്കും. കര്‍ണാടക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ബിജെപി ചേരികളില്‍ സ്വാധീനമുള്ളവരാണ് ജാര്‍ക്കിഹോളി കുടുംബം. റായ്ച്ചൂര്‍ സ്വദേശിയും വ്യവസായിയുമായ ശ്രീധര്‍ നായിക്കിന്റെ മകള്‍ അംബികയാണ് സന്തോഷിന്റെ വധു.

© 2023 Live Kerala News. All Rights Reserved.