വിവാഹപ്പിറ്റേന്ന് നവവധു സ്വര്‍ണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി;നവവരന് ഹൃദയാഘാതം

തൃശൂര്‍: വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി നവവധു വിവാഹപ്പിറ്റേന്ന് കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. നവവരന് ഹൃദയാഘാതം. തൃശൂര്‍ ചേര്‍പ്പിലാണ് സംഭവം. നവവധുവിനെയും കൂട്ടുകാരിയെയും പിടികൂടിയത് മധുരയില്‍ നിന്ന്. ഭാര്യ ഒളിച്ചോടിയ വിഷമത്താല്‍ ഹൃദയാഘാതം വന്ന നവവരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞ മാസം 25നാണ് 23 വയസ്സുള്ള പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണ് നവവധു നാടുവിട്ടത്. നവവധുവിന്റെ കൂട്ടുകാരി വിവാഹിതയായി 16 ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവുമായി പിരിഞ്ഞയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വര്‍ണവും കിട്ടാനാണ് വിവാഹം കഴിച്ചതെന്നും ഇവര്‍ പറയുന്നു. കൂട്ടുകാരി സര്‍ക്കാര്‍ ജീവനക്കാരിയാണ്. ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം കണ്ടെടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ നവവരന്‍ അപകടനില തരണം ചെയ്തു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602