പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ട; നല്ല കഥകള്‍ ലഭിച്ചില്ല;സിനിമയില്‍ നിന്നും അകലം പാലിക്കുന്നതിന്റെ കാരണം കാവ്യമാധവന്‍ തുറന്ന് പറഞ്ഞു

സിനിമയില്‍ നിന്നും അകലം പാലിക്കുന്നതിന്റെ കാരണം കാവ്യമാധവന്‍ തുറന്നുപറഞ്ഞു. പുതിയ സംവിധായകരും മുതിര്‍ന്ന സംവിധായകരുമൊക്കെ തിരക്കഥകളുമായി തന്നെ സമീപിക്കാറുണ്ട്. പക്ഷെ താത്പര്യമുള്ള കഥകളൊന്നും അതിലില്ലായിരുന്നുവെന്ന് കാവ്യ പറയുന്നു.പിന്നെ  പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ടാത്തതുകൊണ്ടാണെന്ന് സിനിമയില്‍ നിന്ന് അകലം പാലിക്കുന്നത് കാവ്യ പറയുന്നു.കാവ്യയെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത് ഈ കാര്യങ്ങള്‍ ആണെന്ന് സിനിമാ മാധ്യമമായ വെള്ളിനക്ഷത്രം റിപ്പോര്‍്ട്ട് ചെയ്തു.സമീപകാലത്ത് കാവ്യ മാധവന്‍ ചെയ്ത സിനിമകളൊന്നും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ചെയ്ത ഷി ടാക്‌സി പൊട്ടിപ്പോയി. അത് കഴിഞ്ഞ് ചെയ്ത ആകാശവാണിയ്ക്കും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവുമൊടുവില്‍ അഭിനയിച്ച സിനിമ.

© 2025 Live Kerala News. All Rights Reserved.