കൊച്ചി: സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ നടി കാവ്യമാധവന്‍ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. സിനിമയാണ് തന്റെ സ്വകാര്യ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടാന്‍ കാരണം. ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു. പിന്നെ പഠിച്ചതെല്ലാം കറസ്‌പോണ്ടന്റ് ആയിട്ടായിരുന്നു. കോളേജ് പഠനം എന്നത് ആസ്വദിക്കാന്‍ പോലും തനിക്കായിട്ടില്ലെന്നും കാവ്യ പറയുന്നു.സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഒരു നല്ല വിവാഹമൊക്കെ കഴിച്ച് രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയൊക്കെയായി നീലേശ്വരത്തെ ഏതെങ്കിലും പ്രാന്തപ്രദേശത്ത് നല്ലൊരു വീട്ടമ്മയായി സുഖമായി താന്‍ കഴിഞ്ഞേനെ. അങ്ങനെയായിരുന്നുവെങ്കില്‍ തീര്‍ച്ചയായും താന്‍ ജോലിക്കു പോകുമായിരുന്നില്ലെന്നും കാവ്യ പറഞ്ഞു. അതേസമയം സിനിമയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് താന്‍ കരുതുന്നത്. ഇന്നു തനിക്കുള്ളതെല്ലാം സിനിമ തന്നതാണെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.