‘മോദി കീനോട്ട്’; 2000 രൂപാ നോട്ട് സ്‌കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാം; വീഡിയോ

ബാംഗ്ലൂര്‍: പുതിയ 2000 രൂപാ നോട്ട് സ്‌കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പും എത്തി. മോദി കീനോട്ട് എന്നാണ് ആപ്പിന്റെ പേര്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ബാര സ്‌കള്‍ സ്റ്റുഡിയോസാണ് ആപ്പ് നിര്‍മ്മിച്ചത്.ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പുതിയ 2000,500 രൂപ നോട്ടിലെ സെക്യൂരിറ്റ് ത്രഡ് സ്‌കാന്‍ ചെയ്താല്‍ നവംബര്‍ എട്ടിന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗം കാണുകയും കേള്‍ക്കുകയും ചെയ്യാം. ഇന്റര്‍നെറ്റില്‍ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും ഈ പ്രസംഗം കേള്‍ക്കാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ മോദി സംസാരിക്കുന്ന ഭാഗമാണ് കാണാന്‍ പറ്റുക.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

© 2024 Live Kerala News. All Rights Reserved.