നോട്ട്‌ മാറുന്നതിന് ഇന്ന് നിയന്ത്രണം; നോട്ടുമാറ്റം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം;ഒരു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം

ന്യൂഡല്‍ഹി :പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഇന്നു നിയന്ത്രണമേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുതിര്‍ന്ന പൗരന്‍മാര്‍ക്കുമാത്രമേ അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് ഇന്ന് മാറ്റി നല്‍കൂ. ഒരു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം.അസാധു നോട്ട് മാറുന്നത് ഒഴികെയുളള മറ്റു സേവനങ്ങള്‍ ബാങ്കുകളില്‍ നിന്ന് എല്ലാവര്‍ക്കും ഇന്ന് ലഭിക്കും.നാളെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. മറ്റന്നാള്‍ മുതല്‍ എല്ലാവര്‍ക്കും നോട്ട് മാറ്റാനാകുമെന്നും ഇന്ത്യന്‍ ബാങ്ക് അസോസിയേന്മഷന്‍ അറിയിച്ചു. ബാങ്ക് ജീവനക്കാര്‍ കഴിഞ്ഞ ഒന്‍പതു മുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതും മാറ്റിനല്‍കാന്‍ പലയിടത്തും വേണ്ടത്ര നോട്ടുകള്‍ ലഭ്യമല്ലെന്നതുമാണ് ഇന്നത്തെ സേവനം പരിമിതപ്പെടുത്തുന്നതിനു കാരണം.അതേസമയം, ആവശ്യത്തിന് കറന്‍സി ഇല്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുമാറുന്നതിന് നിയന്ത്രണം ഏര്‍പെടുത്തിയതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.

© 2023 Live Kerala News. All Rights Reserved.