മലപ്പുറത്ത് യുവാവിനെ റോഡരികില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി;ശരീരത്തില്‍ നിരവധി മുറിവുകള്‍; മൃതദേഹം കണ്ടെത്തിയത് രാവിലെ നടക്കാനിറങ്ങിയവര്‍

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി ഫാറൂഖ് നഗറില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.കൊടിഞ്ഞി സ്വദേശി ഫൈസലാണ്(30) കൊല്ലപ്പെട്ടത്. ശരീരത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്.മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.ഹിന്ദുവായിരുന്ന ഇയാള്‍ മതപരിവര്‍ത്തനത്തിലൂടെ മുസ്‌ലിം ആയ വ്യക്തിയാണ്. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ഭീഷണികള്‍ ഉണ്ടായിരുന്നതായി വിവരം ഉണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.